പാലിയേറ്റീവ് പരിചരണം അഞ്ഞൂറ് പേർക്ക് ജോലി നൽകാൻ ജില്ലാ പഞ്ചായത്ത് | നിങ്ങൾക്കും നേടാം ജോലി.

പാലിയേറ്റീവ് പരിചരണം അഞ്ഞൂറ് പേർക്ക് ജോലി നൽകാൻ ജില്ലാ പഞ്ചായത്ത്                                                  

ജോലി ഒഴിവുകൾ VIDEO ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജില്ലാ പഞ്ചായത്ത് സമഗ്ര പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പാലിയേറ്റീവ് രോഗികള്‍ക്കും പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു.

ഇതിന്‍റെ ഭാഗമായി 500 പാലിയേറ്റീവ് കെയര്‍ വോളന്‍റിയര്‍മാരെ തെരഞ്ഞെടുക്കുകയാണ്. എസ്.എസ്.എല്‍.സി, എ.എന്‍.എം, ജി.എന്‍.എം, മറ്റ് തത്തുല്യമായ കോഴ്സുകള്‍ പാസായ 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുളള രോഗീപരിചരണത്തിന് താല്‍പ്പര്യമുളള ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ലാ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പരിശീലനം നല്കും. 

രോഗിപരിചരണത്തിന് പാലിയേറ്റീവ് കെയര്‍ വോളന്‍റിയര്‍മാരെ ആവശ്യമുളളവര്‍ക്ക് ജില്ലാ പഞ്ചായത്തുമായും ഗ്രാമപഞ്ചായത്തുമായും ബന്ധപ്പെടാം. സമയാടിസ്ഥാനത്തിലുളള വേതനം പാലിയേറ്റീവ് കെയര്‍ വോളന്‍റിയര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കൾ നല്‍കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ജില്ലാ കുടുംബശ്രീമിഷന്‍റെയും, ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും ജില്ലാപാലിയേറ്റീവിന്‍റെയും സഹായത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നത്.  
 ജോലിയ്ക്ക് അപേക്ഷിയ്ക്കുന്നതിന് ഗൂഗിള്‍ ഫോം തയ്യാറാക്കിയിട്ടുണ്ട്. അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളും ചേർക്കണം. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, യൂണിറ്റ് അംഗങ്ങൾ, ആശാവര്‍ക്കര്‍മാർ, പഞ്ചായത്ത് തല പാലിയേറ്റീവ് നേഴ്സുമാർ എന്നിവരുടെ സഹായത്തോടെ അപേക്ഷ നല്‍കാവുന്നതാണ്. ജില്ലയില്‍ 25000 ന് മുകളിൽ പാലിയേറ്റീവ് രോഗികള്‍ ഉണ്ട്. ഇതില്‍ 25% ആളുകളും പെയ്ഡ് പാലിയേറ്റീവ് സംവിധാനത്തിന്‍റെ സഹായം തേടുന്നുണ്ട്. അത്തരം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇതു വലിയ സഹായമാകും. ത്രിതല പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ ജില്ലയിലെ മുഴുവന്‍ പാലിയേറ്റീവ് രോഗികള്‍ക്കും പരിചരണവും , ഡോക്ടറുടെ സേവനവും കിട്ടുന്നുണ്ടെന്ന് സമഗ്ര പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തും.  
ചുവടെ കാണുന്ന ലിങ്കിലൂടെ അപേക്ഷിക്കാം

⭕️മറ്റ്‌ ജോലി ഒഴിവുകൾ താഴെ നൽകുന്നു.

നഴ്സിംഗ് യോഗ്യത ഉള്ളവർക്ക് വമ്പൻ അവസരങ്ങളുമായി ഉദ്യോഗ് തൊഴിൽ മേള ഡിസംബർ 27ന്.

ഉദ്യോഗ് തൊഴിൽ മേളയിൽ കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 ആശുപത്രികളിലേക്ക് ഉള്ള നഴ്സിംഗ് (ജനറൽ / ബി എസ് സി - എക്സ്പീരിയൻസ് & ഫ്രഷേഴ്‌സ് ) ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. 1000+ അവസരങ്ങൾ ഉണ്ട്.
ഉദ്യോഗ് - 2022 തൊഴിൽമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കായംകുളം ബോയ്സ് സ്കൂളിൽ നടക്കുന്ന ഉദ്യോഗ് തൊഴിൽ മേളയിൽ താഴെ കൊടുത്ത ലിങ്ക് വഴി രജിസ്റ്റർചെയ്യൂ 👇

✅️ ആലപ്പുഴ ജില്ലാപഞ്ചായത്ത് 
കരുവാറ്റ ഡിവിഷനിൽ നടത്തുന്ന തൊഴിൽ മേളയുടെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ നിർവ്വഹിച്ചു

അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഉദ്യോഗ് തൊഴിൽ മേളയുടെ അഞ്ചാം പതിപ്പ് 2023 ജനുവരി 07ന് ഹരിപ്പാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുകയാണ്.

ബാങ്കിംഗ്,ഫിനാൻസ് ഓട്ടോമൊബൈൽ, ഐടി, നോൺ ഐടി, ഇൻഷുറൻസ്,ലോജിസ്റ്റിക്സ് ,ഹോസ്പിറ്റാലിറ്റി,ഹോട്ടൽ മാനേജ്മെന്റ്, ഹെൽത്ത് തുടങ്ങിയ മേഖലകളിൽ നിന്ന് മുപ്പതിലധികം കമ്പനികൾ മേളയിൽ പങ്കെടുക്കും.
സ്വകാര്യമേഖലയിൽ നിന്ന് രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.

ഈ ലിങ്ക് വഴി തൊഴിൽ മേളയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സർക്കാർ ആശുപത്രികളിൽ നിരവധി ജോലി ഒഴിവുകൾ 

കേരളത്തിലെ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ ആശുപത്രികളിലെ നിരവധി ജോലി ഒഴിവുകൾ നേരിട്ട് തന്നെ ജോലി നേടാം, താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക 

✅️ ക്ലീനർ/ഹെൽപ്പർ ഒഴിവ്
തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസസം ആയിരിക്കണം.
ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ഉദയം പദ്ധതിയിൽ ഒഴിവുകൾ

കോഴിക്കോട് സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമുള്ളവരിൽ നിന്നും

സോഷ്യൽ വർക്കർ ഒഴിവുകളിലേക്കും, നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരിൽ നിന്നും നഴ്സിംഗ് ഓഫീസറുടെ ഒഴിവിലേക്കും, പത്താം ക്ലാസ് പാസ് ആയവരിൽ നിന്നും കെയർ ടേക്കർ ഒഴിവിലേക്കും ഉദയം പദ്ധതിയിൽ നിയമനം നടത്തുന്നു. ബയോഡേറ്റയും അപേക്ഷയും ഡിസംബർ 26നു മുൻപ് ചേവായൂർ ത്വരോഗാശുപത്രിയിലെ ഉദയം പദ്ധതിയുടെ ഓഫിസിൽ ലഭിക്കണം.

ഫോൺ 9207391138.
ഇ മെയിൽ udayamprojectkozhikode@gmail.com

✅️ കരാർ നിയമനം
കോഴിക്കോട് മെഡിക്കൽ കോളേജിന് കീഴിലുളള നെഫ്രോളജി വിഭാഗത്തിലെ ഡിസീസ്ഡ് ഡോണർ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സ്കീമിൽ ടാൻസ്പ്ലാന്റ് കോഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഡിസംബർ 26 രാവിലെ 11 മണിക്ക് മുൻപ് മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് 0495-2350216, 2350200.

✅️ കരാർ അടിസ്ഥാനത്തിൽ നിയമനം
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ ഒരു വർഷത്തേക്ക് സ്റ്റാഫ് നഴ്സ് ട്രെയിനികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ ആദ്യത്തെ ആറ് മാസം 3000 രൂപയും അതിനു ശേഷം 7000 രൂപയും സ്റ്റൈപൻഡ് നൽകും.
യോഗ്യത: ബിഎസ് സി നേഴ്സിങ്.
പ്രായം18 മുതൽ 35 വരെ.
താല്പര്യമുളള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂന് ഹാജരാകണം.

✅️ നിയമനം നടത്തുന്നു
കോഴിക്കോട് ഗവ മെഡിക്കൽ കോളേജിന് കീഴിലുളള വൈറോളജി റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക്സ് ലബോറട്ടറിയുടെ വിഎച്ച്എഫ് പ്രൊജക്ടിൽ, പ്രൊജക്ട് ടെക്നീഷ്യൻ III ആയി ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 18,000. താൽപര്യമുളള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി കോഴിക്കോട് ഗവ മെഡിക്കൽ കോളേജിന്റെ ഓഫീസിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം ഡിസംബർ 30 ന് രാവിലെ 10.30 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216, 0495-2350200 .

✅️ അക്കൗണ്ടന്റ് കം ക്ലർക്ക് നിയമനം
വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയിൽ അക്കൗണ്ടന്റ് കം ക്ലർക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.കോം . മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, വേർഡ് പ്രൊസസ്സിംഗ് പാസ്സായിരിക്കണം.
കൂടിക്കാഴ്ച് ഡിസംബർ 29 ന് രാവിലെ 10 ന് ജില്ലാ ആശുപത്രിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

✅️ വാക്ക് ഇൻ ഇന്റർവ്യു
പത്തനംതിട്ട : അടൂർ ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫർ തസ്തികയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ 29 ന് രാവിലെ 10 ന് അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പ്രായപരിധി 18- 40 വയസ്. ദിവസവേതനം 590. ഒഴിവ് ഒന്ന്.
യോഗ്യത - ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡിഎംഇ സർട്ടിഫിക്കറ്റ്), പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, സിറ്റി സി -ആം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.

✅️ കായംകുളം താലൂക്കാശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം.
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ തസ്തികകൡല ഒഴിവുകള്‍ നികത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 
ഡയാലിസിസ് ടെക്നീഷ്യന്‍- യോഗ്യത: റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡി.എം.ഇ. രജിസ്ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
സ്റ്റാഫ് നഴ്സ്- യോഗ്യത: കേരള ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള ജനറല്‍ നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
ഫാര്‍മസിസ്റ്റ്- യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാര്‍മസി, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ ഡിസംബര്‍ 28
പ്രായം: 20-40 ഇടയില്‍.  വിശദവിവരങ്ങള്‍ക്ക് 9188527998, 0479-2447274.

✅️ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.

സ്റ്റാഫ് നഴ്സ്(ഒഴിവ് ഒന്ന്)
യോഗ്യത: പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. കേരള ഗവണ്‍മെന്റ് അംഗീകൃത ജി.എന്‍.എം./ ബി.എസ്‌സി. നഴ്സിംഗ്. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സി.ടി. സ്‌കാന്‍ സെന്ററിലെ പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് വയസ്സ് ഇളവ് ലഭിക്കും.

സ്വീപ്പര്‍ ക്ലീനര്‍ (ഒഴിവ് ഒന്ന്)
യോഗ്യത: ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമെങ്കിലും ക്ലീനിംഗ് ജോലികള്‍ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി. പാസ്സായവര്‍, വിധവകള്‍, ഭര്‍ത്താവിനോ കുട്ടികള്‍ക്കോ മാരക രോഗങ്ങള്‍ ഉള്ളവര്‍, പരിസരവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി, മെഡിക്കല്‍ കോളേജ് ആശുപത്രി കോംപ്ലക്സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.

✅️ ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം
 
ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ രണ്ട് ഇ.സി.ജി ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ന്യൂറോ ടെക്‌നോളജിയില്‍ ഡിപ്ലോമയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളതുമായ മെഡിക്കല്‍ കോളേജില്‍ ആറുമാസമെങ്കിലും ഇന്റേണ്‍ഷിപ്പ് ചെയ്തവരുമായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 26 നകം നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

✅️ സൈക്യാട്രിസ്റ്റ് നിയമനം
ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. എം ഡി/ഡി എൻ ബി/ഡി പി എം അണ് യോഗ്യത. താൽപര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2734343.  ഇ-മെയിൽ: dmhpkannur@gmail.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

TELEGRAM GROUP : CLICK HERE

WHATSAPP GROUP : CLICK HERE

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Post a Comment