Type Here to Get Search Results !

എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിരവധി ജോലി ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിരവധി ജോലി ഒഴിവുകൾ.                                              

ജോലി ഒഴിവുകൾ VIDEO ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിസ്തുമസ്-ന്യൂഇയര്‍ മിനി ജോബ്ഫെയര്‍
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 28ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ അഭിമുഖം നടത്തും.

സ്കൂൾ മേഖലയിലെ ജോലികൾ 
1. വൈസ് പ്രിന്‍സിപ്പല്‍,
2. സീനിയര്‍ ടീച്ചര്‍(ഇംഗ്ലീഷ്, ഫിസിക്സ്, സോഷ്യല്‍ സയന്‍സ്),

ഹോസ്പിറ്റൽ ജോലി ഒഴിവുകൾ 
1.അഡ്മിനിസ്ട്രേഷന്‍,
2. അക്കൗണ്ടന്റ്,
3. കെയര്‍ടേക്കര്‍ (ഫീമെയില്‍),
4. സെക്യൂരിറ്റി,
5. ലാബ് ടെക്നിഷ്യന്‍ (ഡെന്റല്‍ ലാബ്), 6. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍,
7. നഴ്സ് (ബിഎസ് സി/ജിഎന്‍എം),
8. എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ബിടെക്/ഡിപ്ലോമ/ ബിഇ മെക്കാനിക്കല്‍, ഫ്ളീറ്റ് കോ-ഓര്‍ഡിനേറ്റര്‍, ക്വാളിറ്റി കണ്‍ട്രോളര്‍ (ഡിഫാം/ബിഫാം),

ഓഫീസ് ജോലികൾ 
എച്ച് ആര്‍ മാനേജര്‍, എച്ച് ആര്‍ എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് മാനേജര്‍, അക്കൗണ്ട്സ് അസിസ്റ്റന്റ്, ടെക്നിക്കല്‍ സപ്പോര്‍ട്ട്, സര്‍വീസ് സെന്റര്‍ ഇന്‍-ചാര്‍ജ്, ബില്ലിങ് എക്സിക്യൂട്ടീവ്, ടെലികോളര്‍, സ്റ്റോര്‍ ഇന്‍ ചാര്‍ജ്, ടെലി കലക്ഷന്‍ സ്പെഷ്യലിസ്റ്റ് (കോയമ്പത്തൂര്‍), സെയില്‍സ്/മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ഓപ്പറേറ്റര്‍ ട്രെയിനി, മാനേജ്മന്റ് ട്രെയിനി (ബി ടെക്, ഇ ഇ ഇ/ ഇ സി)

ട്രെയ്ഡ്, it ജോലി ഒഴിവുകൾ 
 ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് (കൊച്ചി/ആലുവ), ആര്‍ക്കിടെക്ട്, ഇന്റീരിയര്‍ ഡിസൈനര്‍, സിവില്‍ എഞ്ചിനീയര്‍, ഡിസൈന്‍ ഡവലപ്പര്‍, ത്രീഡി ഡിസൈന്‍, ലാന്‍ഡ് സ്‌കേപ്പ് ഡിസൈനര്‍, കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ്, സൂപ്പര്‍വൈസര്‍, കമ്പ്യൂട്ടര്‍ ടെക്നിഷ്യന്‍, ബോര്‍ഡ് വര്‍ക്ക്,

സാധാരണകർക്കുള്ള ജോലികൾ

ഫാബ്രിക്കേഷന്‍, ആര്‍ട്ട് വര്‍ക്ക്, പോളിഷ്, ഇലക്ട്രിഷ്യന്‍, പ്ലംബര്‍, കാര്‍പെന്റര്‍, ടൈല്‍വര്‍ക്ക്, വെല്‍ഡര്‍, പെയിന്റര്‍, മെയ്സണ്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

ജോലി നേടാൻ ആഗ്രഹിക്കുന്നവർ  ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് സഹിതം പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

നിയുക്തി ജോബ് ഫെസ്റ്റ് 27 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ആലത്തൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ഡിസംബര്‍ 27 ന് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 20ല്‍ പരം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഫിനാന്‍സ്, ഐ.ടി, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, എഡ്യുക്കേഷന്‍ മേഖലകളിലായി രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പും സര്‍ട്ടിഫിക്കറ്റും സഹിതം ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 ന് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04922-222309, 0491-2505204, 0491-2505435.


ഉദ്യോഗ് 2023: തൊഴില്‍ മേള ജനുവരി ഏഴിന്
ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴില്‍ മേളയുടെ അഞ്ചാം പതിപ്പ് ജനുവരി ഏഴിന് ഹരിപ്പാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍  നടക്കും. തൊഴില്‍ മേളയുടെ പോസ്റ്റര്‍ പ്രകാശനം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ  ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിക്ക് നല്‍കി നിര്‍വഹിച്ചു. 
ബാങ്കിംഗ്, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, ഐ.ടി, നോണ്‍ ഐ.ടി, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്ന് 30-ല്‍ അധികം തൊഴില്‍ദാതാതാക്കള്‍ മേളയില്‍ പങ്കെടുക്കും. രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതല്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 👇


എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കളക്ടറേറ്റില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ ജില്ല പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ്  താഹയും സന്നിഹിതനായിരുന്നു.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
TELEGRAM GROUP : CLICK HERE

WHATSAPP GROUP : CLICK HERE

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area