Type Here to Get Search Results !

കൊച്ചിൻ ഷിപ്പിയാർഡിൽ ജോലി നേടാം, ഏഴാം ക്ലാസ് മുതൽ യോഗ്യത

കൊച്ചിൻ ഷിപ്പിയാർഡിൽ ജോലി നേടാം,ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക്.


ജോലി ഒഴിവുകൾ VIDEO ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (സി.എസ്.എൽ.), ജനറൽ വർക്കർ (കാന്റീൻ) തസ്തികയിലെ 23 ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

✅️ജനറൽ വർക്കർ (കാന്റീൻ), ഒഴിവ്-23 (ജനറൽ-10, ഒ.ബി.സി.- 8, എസ്.സി.-1, ഇ.ഡബ്ല്യു.എസ്.-4).

✅️ശമ്പളം: ആദ്യവർഷം 17,300 രൂപ (അധികജോലിക്ക് പ്രതിമാസം 3,600 രൂപ), രണ്ടാംവർഷം 17,900 രൂപ (അധികജോലിക്ക് 3,700 രൂപ), മൂന്നാം വർഷം 18,400 രൂപ (അധി കജോലിക്ക് 3,800 രൂപ).

✅️യോഗ്യത: ഏഴാംക്ലാസ് ജയം. ഫാക്ടറി കാന്റീൻ/ലൈസൻസുള്ള ഫുഡ് കാറ്ററിങ് സർവീസ് ഏജൻസി/ഹോട്ടൽ/മെസ്സ്/ഓഫീസ് കാന്റീൻ/ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്ന തിലും വിളമ്പുന്നതിലും കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.ഒരുവർഷം ദൈർഘ്യമുള്ള ഫുഡ് പ്രൊഡക്ഷൻ/ഫുഡ് & ബീവറേജസ് സർവീസിൽ ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ, കാറ്ററിങ് & റസ്റ്ററന്റ് മാനേജ്മെന്റിൽ രണ്ടുവർഷ വൊക്കേഷണൽ സർട്ടിഫിക്കറ്റ് എന്നിവയും മലയാള ഭാഷാ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്.

✅️പ്രായം: 2023 ജനുവരി 13-ന് 30 വയസ്സ് കവിയരുത് (1993 ജനുവരി 14-നോ അതിനുശേഷമോ ജനിച്ച വർ). ഉയർന്ന പ്രായപരിധിയിൽ ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷവും എസ്.സി. വിഭാഗക്കാർക്ക് അഞ്ചുവർഷവും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർ ക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

✅️തിരഞ്ഞെടുപ്പ്: എഴുത്തുപരീ ക്ഷ (20 മാർക്ക്), പ്രായോഗികപരീ ക്ഷ (80 മാർക്ക്) എന്നിവയുടെ അടി സ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കുറഞ്ഞ പാസ് മാർക്ക്: എഴുത്തു പരീക്ഷയിലും പ്രായോഗികപരീക്ഷ യിലുമായി ആകെ മാർക്കിന്റെ 50 ശതമാനം ജനറൽ & ഇ.ഡബ്ല്യു. എസ്. വിഭാഗക്കാരും 45 ശതമാനം - ഒ.ബി.സി.ക്കാരും (സംവരണചെയ്ത ഒഴിവുകൾക്ക്) 40 ശതമാനം എസ്. സി. വിഭാഗക്കാരും (സംവരണം ചെ ഒഴിവുകൾക്ക്) 40 ശതമാനം ഭിന്നശേഷിക്കാരും നേടണം. കൊച്ചിയിലെ സി.എസ്.എല്ലിലായിരിക്കും പരീക്ഷകൾ നടത്തുക.

✅️അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി (ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർ നെറ്റ് ബാങ്കിങ്/വാലറ്റ്/യു.പി.ഐ. എന്നിവ) ജനുവരി 13 വരെ ഫീസ ടയ്ക്കാം. എസ്.സി./എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

✅️അപേക്ഷ: കൊച്ചിൻ ഷിപ്പ്യാർഡിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിശദവിജ്ഞാപനം വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 13.


മറ്റു ജോലികളും ചുവടെ ചേർക്കുന്നു

കേരളത്തിൽ വിവിധ ജില്ലകളിലെ സർക്കാർ ജോലി അവസരങ്ങൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

സെക്യൂരിറ്റി ജോലി ഒഴിവ്

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ഒഴിവ്. പ്രായം 40 കവിയരുത്. ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത എക്‌സ് സര്‍വീസ്മാന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്-തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466-2950400

ഡാറ്റാ എന്‍ട്രി താല്‍ക്കാലിക ഒഴിവ്

എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് ഐക്യൂഎസിയുടെ കീഴില്‍  ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

ജോലി ഒഴിവ്

പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഗ്രൂപ്പ് സി വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ / സിവില്‍ / ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഡിപ്ലോമ ട്രെയിനീസിന്റെ് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വെബ് സൈറ്റ് : https://www.powergrid.in/careers ഫോണ്‍: 0468-2961104

താല്‍ക്കാലിക നിയമനം

എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് സൈബര്‍ സ്‌റ്റേഷനിലേക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഫോട്ടോകോപ്പി എടുക്കാന്‍ അറിയുന്നതുമായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട് താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

ക്ലീനർ/ഹെൽപ്പർ ഒഴിവ്

തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2023 ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ജൂനിയര്‍ മാത്തമാറ്റിക്സ് ടീച്ചര്‍ ഒഴിവ്

കുമരപുരം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ മാത്തമാറ്റിക്സ് ടീച്ചറുടെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2023 ജനുവരി മൂന്നിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം. പ്രായപരിധി 2022 ജനുവരി ഒന്നിന് 26 കവിയരുത്. ഒരു ഒഴിവാണുള്ളത്.
അംഗീകൃത സര്‍വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡി.സി.എ/പി.ജി.ഡി.സി.എ തത്തുല്യം) ആണ് യോഗ്യത. പരിശീലന കാലാവധി ഒരു വര്‍ഷം. 9000 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് ഫോട്ടോയുമായി ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ജില്ലാ ഓഫീസില്‍ 2023 ജനുവരി നാലിന് രാവിലെ 11 നകം എത്തണം. ബോര്‍ഡില്‍ കൊമേഴ്സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2505542

ടീച്ചര്‍ കം ആയ ഒഴിവ്

വാമനപുരം ബ്‌ളോക്ക് പഞ്ചായത്ത് 2022 – 23 വര്‍ഷം നടപ്പാക്കുന്ന കളം (ബദല്‍ കിന്റര്‍ ഗാര്‍ട്ടന്‍) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വര്‍ഗ്ഗ സങ്കേതത്തിലെ സാമൂഹിക പഠനമുറിയില്‍ കളം പദ്ധതി നടപ്പിലാക്കുന്നതിനായി ”ടീച്ചര്‍ കം ആയ” തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ നിന്നുള്ളവരാകണം. ആകെ ഒഴിവുകള്‍ ഒന്ന്. വിദ്യാഭ്യാസയോഗ്യത പ്രി. പ്രൈമറി ടിടിസി / പ്ലസ് ടു/ ടി ടി സി. പ്രായപരിധി 21 മുതല്‍ 40 വയസ്. നിയമന കാലാവധി 2023 മാര്‍ച്ച് 31 വരെ. അഭിമുഖം വഴിയാണ് നിയമനം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. അപേക്ഷയില്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വാമനപുര നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബര്‍ 31

വിവിധ ജില്ലകളിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി ഉറപ്പാക്കുക.

✅️ പ്രോഗ്രാമറിനെ നിയമിക്കുന്നു

സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറിനെ നിയമിക്കുന്നു. 16നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ https://www.info.spark.gov.in/ ൽ ലഭ്യമാണ്.

✅️കമ്മ്യൂണിറ്റി കൗൺസിലർ 
കുടുംബശ്രീ ജില്ലാമിഷന്

കീഴിൽ വിവിധ സിഡിഎസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.
യോഗ്യത: എം.എസ്.ഡബ്ള്യു, എം.എ. സോഷ്യോളജി, എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം), ജെന്റർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി 45 വയസ്. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നവ സഹിതം, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 2023 ജനുവരി 7ന് വൈകിട്ട് 4 മണിക്ക് മുൻപ് ലഭ്യമാക്കണം. വൈകികിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ഫോൺ - 04872362517

✅️ സി.ഡി.എസ് അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന സി.ഡി.എസുകളില്‍ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ നല്‍കിയവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കുള്ള എഴുത്ത് പരീക്ഷ ജനുവരി ഒന്നിന് ഉച്ചയ്ക്കു രണ്ടിന് പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

✅️ വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി നെടുങ്കണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന താത്കാലികമായി ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് ജനുവരി 10ന് രാവിലെ 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, വി.എച്ച്.എസ.്‌സി .ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.നിലവിലുള്ള ഒഴിവ് ഒന്ന്. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയം അഭികാമ്യം. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും നിയമന കാലാവധി. പ്രതിമാസവേതനം 13,000 രൂപ.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂവിനുശേഷം അന്തിമ ലിസ്റ്റ് തയാറാക്കി ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 04868 232650

✅️ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം
സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായ 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ യോഗ്യത സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സെല്‍ഫ് അറ്റസ്റ്റ് പകര്‍പ്പ് സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസില്‍ ജനുവരി 13 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 206616.

✅️ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

 വെള്ളമുണ്ട കുടുംബാ ആരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 4 ന് രാവിലെ 11 ന് വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തിത്തില്‍ നടക്കും. യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ലൈസന്‍സ് നിര്‍ബന്ധം. വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ, ആധാറിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04935 296562, 9048086227.

✅️അഭിമുഖം 31ന്

ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി. രാവിലെ പത്ത് മണിക്ക് റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282 150 235, 9495 112 604.

✅️ ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘എ’ ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 സെപ്റ്റംബർ വരെ ലഭിച്ച അപേക്ഷകൾ) ജനുവരി 4, 5, 9 തീയതികളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാന്റേഡ്സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.

✅️  വളണ്ടിയർ നിയമനം

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി കണ്ണൂർ മേഖല കാര്യാലയത്തിനു കീഴിൽ കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി, ബെള്ളൂർ, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ ജല ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതിന് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞ യോഗ്യത ബി ടെക് സിവിൽ. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രദേശവാസികൾക്ക് മുൻഗണന. അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10.30ന് കണ്ണൂർ എ കെ ജി ആശുപത്രിക്ക് സമീപത്തെ ജലനിധി ഓഫീസിൽ നടക്കും. ഫോൺ: 0497-2707601.

പന്ത്രണ്ടാം ക്ലാസ് യോഗ്യത  ഉള്ളവർക്ക് സേനയിൽ 395 ജോലി അവസരങ്ങൾ 

പ്ലസ്ടു യോഗ്യതയുള്ളവർക്ക് സൈന്യത്തിൽ ചേരാൻ അവസരമൊരുക്കുന്ന നാഷണൽ ഡിഫെൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 395 ഒഴിവിലേ ക്കാണ് വിജ്ഞാപനം. 2023 ഏപ്രിൽ 16-നാണ് പരീക്ഷ, ഡിഫെൻസ് അക്കാദമിയിൽ വനിതകൾക്കും അപേക്ഷിക്കാം. നേവൽ അക്കാദ മിയിൽ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

ഒഴിവുകൾ: നാഷണൽ ഡിഫൻസ് അക്കാദമിയിൽ ആർമി 208 വനിത -10), നേവി 42 (വനിത - 3), എയർഫോഴ്‌സ്‌ -120 (വനിത 6) എന്നിങ്ങനെയാണ് ഒഴിവ്. നേവൽ അക്കാദമിയിൽ 25 ഒഴിവാണുള്ളത്. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക.

പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.

യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം/ തത്തുല്യം. നാഷണൽ ഡിഫെൻസ് അക്കാദമിയിലെ 1 എയർഫോഴ്സ്, നേവൽ വിഭാ 3 ഗങ്ങളിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ പ്ലസ്ട കാഡറ്റ് - എൻട്രി സ്ലീമിലേക്കും അപേക്ഷി 3 ക്കുന്നവർ പ്ലവിന് ഫിസിക്സ്, 5 കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവരായിരിക്ക 3 ണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാമെങ്കിലും ഇവർ പാസായ സർട്ടിഫിക്കറ്റ് പിന്നീട് നൽകണം. ജോലിക്ക് ആവശ്യമായ ശാരീരികക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ,

അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസ് ഇല്ല. വർക്ക് 100 രൂപയാണ്.ഓൺലൈൻ/ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ജനറേറ്റ് ചെയ്ത പേ ഇൻ സ്ലിപ്പ് മുഖേന എസ്.ബി.ഐ. ബ്രാ ഞ്ചുകളിൽ പണമായോ ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 10. പണമായി അടയ്ക്കുന്നവർ ജനുവരി 9-നം പേ സ്ലിപ്പ് ജനറേറ്റ് ചെയ്യണം.

പരീക്ഷ: മാത്തമാറ്റിക്സ്, ജനറൽ എബിലിറ്റി എന്നിവയായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. രണ്ടര മണി ക്കൂർ വീതമായിരിക്കും സമയം. മാത്തമാറ്റിക്സിന് 300, ജനറൽ എബി ലിറ്റിക്ക് 600 എന്നിങ്ങനെയാണ് പരമാവധി മാർക്ക്. ആകെ 900 മാർക്ക്. ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭിക്കും. സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേ ന്ദ്രങ്ങളുണ്ടാവുക. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന പരിഗണനയിലാണ് കേന്ദ്രങ്ങൾ അനുവദിക്കുക.

അപേക്ഷ: www.upsconline.nic.in. എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വൺടൈം രജിസ്ട്രേഷൻ പൂർത്തി യാക്കിയ ശേഷമാണ് അപേക്ഷി ക്കേണ്ടത്. രജിസ്റ്റർ ചെയ്തുകഴിഞ്ഞ വർ നേരേ അപേക്ഷാസമർപ്പണ - ത്തിലേക്ക് കടക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശ ങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: ജനുവരി - 10. അപേക്ഷ പിൻവലിക്കാനും ആവശ്യമായ തിരുത്തലുകൾക്കും അവസരം ലഭിക്കും. ജനുവരി 18 - മുതൽ 24 വരെയാണ് ഇതിനുള്ള സമയം.

കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.

🔰ഒഴിവുകൾ താഴെ കാണാം

1. അസിസ്റ്റന്റ് കമ്മീഷണർ,
2. പ്രിൻസിപ്പൽ,
3. വൈസ് പ്രിൻസിപ്പൽ,
4. PGT,
5. TGT,
6. ലൈബ്രേറിയൻ,
7. PRT (മ്യൂസിക്),
8. ഫിനാൻസ് ഓഫീസർ,
9. അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ),
10. ഹിന്ദി ട്രാൻസ്ലേറ്റർ,
11. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ,
12. സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,
13.ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,
14. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II

തുടങ്ങിയ വിവിധ തസ്തികയിലായി 13404 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പ്ലസ്ട/ ബിരുദം/ ബിരുദാനന്തര ബിരുദം/ എഞ്ചിനീയറിംഗ് ബിരുദം/ ഡിപ്ലോമ
പ്രായപരിധി: 35 വയസ്സ്
( SC/ST/OBC/ PWD/ ESM/ വനിത തുടങ്ങിയ സംവരണവിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,900 - 2,09,200 രൂപ.

പരീക്ഷ ഫീസ്

SC/ ST/ PH/ ESM : ഇല്ല മറ്റുള്ളവർ
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ്- II, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 1,200 രൂപ

അസിസ്റ്റന്റ് കമ്മീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ: 2,300 രൂപ
മറ്റുള്ള തസ്തിക: 1,500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 26ന് ജനുവരി 2 മുൻപായി ഓൺലൈനായി അപേക്ഷിക്കുക.



⭕️കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ (KSEB) സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിനായി ബാസ്ക്കറ്റ്ബോൾ (പുരുഷ, സ്ത്രീ), വോളിബോൾ (പുരുഷ, സ്ത്രീ), ഫുട്ബോൾ (പുരുഷ) എന്നീ ഇനങ്ങളിലെ കായികതാരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 12
യോഗ്യത:
ഈ വർഷം അല്ലെങ്കിൽ മൂന്ന് വർഷത്തിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ

1.അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ
2.ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ / യൂത്ത് / സീനിയർ വിഭാഗത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ
3. ദേശീയ ഗെയിംസിൽ സംസ്ഥാനത്തെ
പ്രതിനിധീകരിച്ചവർ.
4. ഇന്റർ സോൺ ചാമ്പ്യൻഷിപ്പിൽ സർവകലാശാലയെ
പ്രതിനിധീകരിച്ചവർ.
5. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്തവർ.

പ്രായം: 18 - 24 വയസ്സ് ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തവർ ഒരു വർഷത്തെ വയസിളവ് ലഭിക്കും
അപേക്ഷ ഫീസ്: 500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 31ന് മുൻപായി തപാൽ വഴി അപേക്ഷിക്കുക.

⭕️മലപ്പുറം : പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലെ ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ ഡിസംബർ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ജനുവരി 4 നും കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 10.30 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസിൽ വെച്ച് വെച്ച് നടക്കും.
വിശദ വിവരങ്ങളും മറ്റ് അറിയിപ്പുകളും മലപ്പുറം വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ ലഭിക്കും..

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംബ്ലോയ്ബിലിറ്റി സെന്റർ വഴി നടത്തുന്ന ഇന്റർവ്യൂ വഴി കേരളത്തിലെ വിവിധ ബാങ്കിങ് ധനകാര്യ സ്ഥാപനത്തിലേക്കു നിരവധി ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരങ്ങൾ

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

☮️ Company Name: Muthoot Microfin Ltd

1. Relationship Officer (Male/Female)

Qualification: Plus Two-Passed (Should have Two-Wheeler with Valid Driving License)
Fresher’s/Experienced
Salary,Best in Industry
PF, ESI, Health Insurance with Accident Care, TA, Incentives
Job Locations:Karukachal, Chingavanam, Mukkoottuthara, Vennikulam, Thottabhagom, Pandalam, Thumbamon

2.Branch Manager(Male)

Plus Two/Degree/PG
Minimum 1 Year of Experience as BM or Asst. BM in any MFI/NBFC Company
Salary: As per Experience
PF, ESI, Health Insurance with Accident Care, TA, Incentives
Job Location: Ranni   

EMPLOYABILITY CENTRE,
KOTTAYAM 
PHONE:0481-2563451/2565452
⭕INTERVIEW DATE:29/12/2022, THURSDAY, 10am - 12pm 
⭕VENUE: EMPLOYABILITY CENTRE DISTRICT EMPLOYMENT EXCHANGE
2ND FLOOR, CIVIL STATION KOTTAYAM


☮️ Company Name 1: DBFS FINANCE
&LEASING INDIA LTD

Number of vacancies: 25

1.RELATIONSHIP OFFICER (Male /Female)

Qualification: Any Degree with 1 year experience.
Salary:18000
Job Location: Kottayam
(Prefer candidates in Kottayam District)
Interested candidates whatsapp your Name, Place & updated resume to  9961760233.
Last date to apply: 30/12/2022

☮️ Company 2: RICHMAX INTEGRATED FOUNDATION

Richmax Group is involved in the financial sector, delivering a range of financial services to maximize incomes and provide financial security. We are involved in creating value for our broad range of stakeholders, customers, customers, employees and the society as a whole.

1.Customer Relation Executive(Male/Female)
Qualification: Any Degree
Salary: 14000
Age Limit: 25-35
Job Locations: Pampady, Karukachal, Changanassery, Thiruvalla,,Kumbanadu, Kidangannoor, Kadammanitta
2.Assistant Branch Manager(Male/Female)
Qualification: Any Degree
Salary: 18000
Age Limit:  25-35
Job Locations: Pampady, Karukachal ,Changanassery, Thiruvalla,,Kumbanadu, Kidangannoor, Kadammanitta

3.Branch Manager (Male/Female)
Qualification: Any Degree
3 year experiance in any financial company
Salary: Negotible
Age Limit: 30-40                   
Job Locations: Pampady, Karukachal, changanassery, Kumbanadu, Kadamanitta

INTERVIEW DATE: 29/12/2022, THURSDAY
VENUE: EMPLOYABILITY CENTRE
DISTRICT EMPLOYMENT EXCHANGE
2ND FLOOR, CIVIL STATION
KOTTAYAM,  EMPLOYABILITY CENTRE,
KOTTAYAM PHONE: 0481-2563451/2565452

✅️ Accountant തസ്തികയിലേക്ക് നിങ്ങളുടെ അപേക്ഷ ക്ഷണിക്കുന്നു.

B.Com ബിരുദം ഉള്ള Accounts കൈകാര്യം ചെയ്തു പരിചയം ഉള്ള യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. 
വൈക്കം തലയോലപ്പറമ്പ് തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. 
₹15000 മൊ അതിനു മുകളിലോ നിങ്ങളുടെ യോഗ്യത അനുസരിച്ച് വേതനം ലഭിക്കുന്നതാണ്. 
Horizon Developers Vaikom.
നിങ്ങളുടെ Resume അയക്കേണ്ട email ✉️ ID: horizondevelopers2020@gmail.com
7012900975 only For your enquiry

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
TELEGRAM GROUP : CLICK HERE

WHATSAPP GROUP : CLICK HERE

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area