Posts

നീയൊരു പാവമാണെന്ന് കരുതി ഇതുവരെ എല്ലാം ഞാൻ ക്ഷമിച്ചു... നീയെങ്ങനെ വന്നവൾ ആണെന്നും ഏത് തരത്തിലുള്ള ഒരുവൾ ആണെന്നും എനിക്ക് നന്നായി അറിയാം.....

നീയൊരു പാവമാണെന്ന് കരുതി ഇതുവരെ ഞാൻ ശ്രമിച്ചു... നീയെങ്ങനെ വന്നവൾ ആണെന്നും ഏത് തരത്തിലുള്ള ഒരാൾ ആണെന്നും എനിക്ക് നന്നായി അറിയാം.....
 എന്റെ ചരിത്രം എന്നെക്കൊണ്ട് പറയിപ്പിക്കാൻ നിൽക്കേണ്ട.... ഞാൻ തുടങ്ങിക്കഴിഞ്ഞാൽ നാണം കെടുന്ന നീ തന്നെയായിരിക്കും......

പാവമല്ലേ എന്ന് വിചാരിക്കുമ്പോൾ അവളുടെ ഒടുക്കത്തെ ഒരു അഹങ്കാരം,, ഭാര്യ പദവി വെച്ച് കൊണ്ട് എന്നെ ഭരിക്കാൻ വന്നാൽ പൊന്നു വേദമോളെ പിന്നെ ഇതുവരെ കണ്ട ശിവരുദ്രാക്ഷ് ആയിരിക്കില്ലാ എന്നോർത്താൽ നിനക്ക് തന്നെ കൊള്ളാം,,,വിരൽ ചൂണ്ടി കത്തുന്ന മിഴികളോടെ വേദയോട് പറഞ്ഞു…
അന്ന് നീ നട് റോട്ടിൽ വെച്ച് എന്നെ നാണം കെടുത്തിയില്ലേ ഇതിനൊക്കെയുള്ളത് ഞാൻ അങ്ങോട്ട്‌ തരുന്നുണ്ട്,, നിന്റെ വീട്ടിൽ ഒന്ന് പറഞ്ഞു രണ്ടുമത്തേതിന് കൈ വെക്കാനാണോ പഠിപ്പിച്ചത്…ഹേ… പറയടി,,ഇപ്പോഴെന്താ നിന്റെ നാവു ഇറങ്ങി പോയോ?

അവന്റെ ദേഷ്യത്തോടെയുള്ള സംസാരത്തിൽ ഒന്നും മിണ്ടാനാവാതെ തറഞ്ഞു നിൽക്കുവായിരുന്നു വേദാ….

അന്ന് അത്രയും ആളുകളുടെ മുമ്പിൽ വെച്ചു നീ എന്നെ പെണ്ണുപിടിയൻ ആക്കിയല്ലെടീ പന്ന മോളേ……

“നിർത്തു….വർധിച്ചു വന്ന ദേഷ്യത്തോടെ വേദ ശിവയോട് പറഞ്ഞു.”
താൻ എങ്ങോട്ടാ ഈ പറഞ്ഞു പോകുന്നത്,,ഇത്രയും നേരം ഞാൻ ചെയ്തതിനെ പറ്റി മാത്രമാ പറഞ്ഞത്,,,ശെരിയാ നിങ്ങളെ രണ്ടു പ്രാവശ്യം അടിച്ചു,,ആദ്യം നിങ്ങൾ എന്നെ തല്ലിയത് കൊണ്ടാ,,, സത്യം പറഞ്ഞാൽ നിങ്ങളെ തല്ലണമെന്നില്ലായിരുന്നു പക്ഷെ സ്വഭാവം അങ്ങനായി പോയി,,,രണ്ടാമത്തെ കാര്യം അന്ന് നിങ്ങൾ എന്റെ വീട്ടിൽ വന്നപ്പോൾ എന്നെ ഉമ്മ വെച്ചില്ലേ അതും എന്റെ സമ്മതമില്ലാതെ അതെനിക്കിഷ്ട്ടപ്പെട്ടില്ലാ,,എനിക്കെന്നല്ല ഒരു പെണ്ണിനും ഇഷ്ട്ടാമാകില്ലാ…അതുകൊണ്ടാ അന്നും ഞാൻ അടിച്ചത്…….പിന്നെ ഇപ്പോൾ കാണിച്ച തെമ്മാടിത്തരത്തിനും കരണം നോക്കിയൊന്നു പൊട്ടിക്കേണ്ടതാ പക്ഷെ വേണ്ടാന്ന് വെച്ചിട്ടാ ഇല്ലേൽ കാണായിരുന്നു…
വേദ പറഞ്ഞു നിർത്തിയതും മറു ഭാഗത്തു നിന്നു ഒരു പൊട്ടി ചിരിയായിരുന്നു…..

“വേദ മുഖം ചുളിച്ചു കൊണ്ട് അവനെ തന്നെ ഉറ്റുനോക്കി”

ഈ ശിവരുദ്രാക്ഷിന്റെ പുറകിൽ എത്ര പെൺപിള്ളേർ നടന്നിട്ടുണ്ടെന്നു അറിയുമോ നിനക്ക്…അവർക്കൊന്നും കിട്ടാത്ത വലിയൊരു സൗഭാഗ്യമാ നിനക്ക് കിട്ടിയത്….മനസിലായോ

അതിലും ഭേദം ഞാൻ ഏതേലും കിണറ്റിൽ ചാടി ചാകുന്നതാ നല്ലത്(വേദ ആത്മ)

എന്താടി പറഞ്ഞത്…
അല്ലാ ചേട്ടനെ കെട്ടിയത് എന്റെ പുണ്യമാണെന്ന് പറയുവാരുന്നു…..

പിന്നെ, എഡോ പോടോ എന്നുള്ള വിളിയൊക്കെ ഒന്നു കുറച്ചോണം,,
എഡോ താൻ ഒന്ന് പോടോ….തിരിഞ്ഞു നടന്നതും വേദയുടെ കളിയാക്കിയുള്ള വർത്താനം കേട്ടു ശിവയ്ക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു അവളുടെ അരികിലേക്ക് നടന്നു വന്നു…അവളുടെ കൈയിൽ പിടിച്ചു പുറകിലേയ്ക്ക് തിരിച്ചു വെച്ചു…..വേദന കാരണം പിടി വിടുവിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു വേദാ….

വിടടോ എന്റെ കൈയിൽ നിന്നു വിടാൻ…ഒന്നു പിടി വിടടാ പെണ്ണുപ്പിടിയാ…..

പെട്ടെന്നു ശിവ അവളെ തിരിച്ചു നിർത്തി അവളുടെ ഇടത്തൂർന്ന മുടിയിഴകൾ വകഞ്ഞു മാറ്റി വേദയുടെ പിൻ കഴുത്തിൽ അവന്റെ ദന്തങ്ങൾ താഴ്ത്തി,,,ഒന്നേങ്ങി കൊണ്ട് അവന്റെ കൈയിൽ മുറുക്കി പിടിച്ചു വേദ….നിന്നോട് ഞാൻ ഇപ്പോഴും പറഞ്ഞതാ എന്നെ ഇറിട്ടേറ്റ് ചെയ്യരുതെന്ന്,,,അവളിൽ നിന്നു അകന്നു മാറിക്കൊണ്ട് ശിവ അവളോട് പറഞ്ഞു….. ഇനിം ഇവിടെ നിന്നാൽ ശരിയാകില്ല എന്ന് ചിന്തിച്ചു കൊണ്ട് വേദ അവിടുന്നു പോയി,,,
ഒന്നു നിന്നെ….അവനെ ഒന്നു നോക്കിക്കൊണ്ട് പോകാൻ തുടങ്ങിയതും ശിവ അവളെ വിളിച്ചു….എന്തെന്നുള്ള അർത്ഥത്തിൽ വേദ അവനെ കൂർപ്പിച്ചു നോക്കി…
ഇനി എന്നോട് കളിക്കാൻ വരുമ്പോൾ ഇങ്ങനൊന്നുമായിരിക്കില്ല എന്റെ പ്രതികരണം “നീ പഠിക്കേണ്ടത് ഞാൻ അങ്ങ് പഠിപ്പിക്കും”താടിയൊന്നു ഉഴിഞ്ഞുകൊണ്ട് വഷളൻ ചിരിയോടെ അവളെയൊന്നു നോക്കിയിട്ടു ലാപ്ടോപ്പും എടുത്തു പുറത്തു പോയിരുന്നു….

പരട്ട കാലൻ!!ഇങ്ങേരെന്റെ പുക കണ്ടെയടങ്ങൂ…ഇനി അങ്ങോട്ടു ഒന്നു
കരുതി വേണം ജീവിക്കാൻ….”പേടിക്കണം ഈ അസുരജന്മത്തെ”

മോളെന്നു തൊട്ടാ കോളേജിൽ പോകുന്നത്,,രാത്രിയിൽ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് പ്രതാഭ് വേദയോട് ചോദിച്ചത്…

അതു പിന്നെ അച്ചാ ഞാൻ ഒന്നും തീരുമാനിച്ചില്ലാ വേദ ഒന്നു ശിവയെ നോക്കിക്കൊണ്ടാണ് പറഞ്ഞത്…

മോളെന്തിനാ അവനെ നോക്കുന്നത് മോൾക് പഠിക്കാമല്ലോ,,കല്യാണം കഴിഞ്ഞെന്നു വെച്ചു പടുത്തം നിർത്തേണ്ട കാര്യമൊന്നുമില്ലാ….

അതച്ചാ അടുത്താഴ്ച്ച മുതൽ പോകാമെന്നു കരുതിയാരുന്നു…വേദ പറഞ്ഞു

ആ മോളുടെ ഇഷ്ട്ടം,,,

ആ ശിവ നാളെ നീ മോളെയും കൂട്ടി ഒന്നു അമ്പലത്തിൽ പോകണം,,കഴിച്ചുകൊണ്ടിരുന്നപ്പോൾ നന്ദിനി അവരോട് പറഞ്ഞു…

ഞാൻ എന്തിനാമ്മേ പോകുന്നത് ഇവൾക്ക് പ്രാർത്ഥിക്കണമെങ്കിൽ ഇവൾക്ക് തന്നെ പോയിക്കൂടെ എനിക്ക് വേറെ കുറച്ചു പണിയൊക്കെയുണ്ട്…ശിവ വേദയെ ഒന്നു കടുപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു…

ശിവ മോളോടൊപ്പം അമ്പലത്തിൽ പോയിട്ട് വന്നിട്ടുള്ള പണിയൊക്കെ മതി,,പ്രതാഭ് ശബ്ദം ഉയർത്തിപ്പറഞ്ഞു…

ഇങ്ങേർക്കിതെന്തുവാ…..ശിവ സ്വയമേ ഇരുന്നു പറഞ്ഞു എന്നാൽ അടുത്തിരുന്ന വേദയും സച്ചുവും അതു നന്നായി കേട്ടിരുന്നു….

എന്തേലും പറഞ്ഞോ ശിവ?

ആ പറഞ്ഞു അച്ചാ ശിവേട്ടൻ പറയുവാ ഇങ്ങേർക്കിതെന്തുവാണന്നു അവൾ പ്ലേറ്റിലേയ്ക്ക് നോക്കി ശിവ കേൾക്കുന്ന വിധം പറഞ്ഞു…..എന്നാൽ വേദയുടെ ശിവേട്ടൻ എന്ന വിളിയിൽ ഒന്നു സ്ഥംഭിച്ചു നിൽക്കുവായിരുന്നു(സോറിട്ടോ അവൻ ഇരിക്കുവായിരുന്നല്ലോ)പക്ഷെ വേദ പറയുന്നതും ആരും കേട്ടില്ലാ ശോ!പാവം കൊച്ചിന് സൗണ്ടില്ലായിരിക്കും…

ആ നന്ദിനി,,,,,,പ്രതാഭ് എന്തോ പറയാൻ വന്നതും ശിവ വേദയെ തന്നെ നോക്കിയിരിക്കുന്നതാണ് കാണുന്നത്(അസുരൻ ഇപ്പോഴും വേദയുടെ ശിവേട്ടൻ എന്ന വിളിയുടെ ഹാങ്ങോവറിൽ തന്നെ) പ്രതാഭ് നന്ദിനിയെ തട്ടി വിളിച്ചു ആ രംഗം കാണിച്ചു കൊടുത്തു,,,ഹും അച്ഛനുമ്മക്കും എന്താ ഒരു ചിരി…..സിദ്ധുവിന്റെ ചോദ്യത്തിൽ ആണ് താൻ ഇപ്പോഴും ഈ കാന്താരിയെ നോക്കിയിരിക്കുവാണെന്നു അവന് മനസിലായത്…..ഭാഗ്യം ആരും കണ്ടില്ല…അവളും കണ്ടില്ലാ മനസ്സിൽ കള്ളം ഒളിപ്പിച്ചു കൊണ്ട് അവൻ അവിടുന്നു എഴുന്നേറ്റിരുന്നു…..

പുറകെ തന്നേ വേദയും….

റൂമിൽ ചെന്നപ്പോൾ ഫോൺ എടുത്തു നോക്കിയപ്പോഴാ അമ്മയുടെ 4 മിസ്സ്ഡ് കോൾ വേദ കണ്ടത് ഉടനെ തന്നെ തിരിച്ചു വിളിച്ചു..

ഹല്ലോ അമ്മേ,,,

മോളെ നിനക്ക് സുഖമാണോടാ,,,എന്നാടുക്കുവാ കൊച്ചു,,,ശിവ മോനേന്ത്യേ?

ആ സുഖമാണമ്മേ ശിവേട്ടൻ ഇവിടെയുണ്ട്,,അമ്മേ അവിടെയെല്ലാരുമേന്ത്യേ? വിച്ചുവേട്ടൻ ഹോസ്പി‌റ്റലിൽ ആണോ അതോ വീട്ടിൽ വന്നോ,,അച്ഛനെത്യേ ഞാൻ ഇല്ലാത്തത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ അമ്മേ അതു പറഞ്ഞത് വേദയുടെ കണ്ണുകൾ ഈറനനിയാൻ തുടങ്ങിയിരുന്നു..

അല്പസമയത്തിന് നേരം ഇരുവർക്കുമിടയിൽ മൗനം തന്നെയായിരുന്നു,,,അമ്മ കരയുകയാണെന്ന് വേദയ്ക്ക് മനസിലായി..

അമ്മേ…അമ്മേ അമ്മ എന്താ മിണ്ടാത്തത് മേരാ പിതാജി എവിടെ?

അച്ഛൻ കിടന്നു മോളെ വിച്ചു വന്നില്ല നൈറ്റ്‌ ആ അവനിന്നു,,,,

ആണോ ജിത്തുവേട്ടനും ഹോസ്പി‌പിറ്റലിൽ തന്നെയാ,,,ആ ശരിയമ്മേ ഞാൻ വെക്കുവാണേ അച്ഛനെ ഞാൻ നാളെ വിളിച്ചോളാം,,പിന്നെ വിച്ചുവേട്ടനോട് എന്നെയൊന്നു വിളിക്കാൻ പറയണം കേട്ടോ അമ്മേ…..ശെരി ഉമ്മാ……

ശരി വേദു ഞാൻ കാലത്ത് വിളിക്കാം,,അവിടെ എല്ലാവരെയും തിരക്കിയെന്നു പറയണം,,ശിവ മോനോട് ഞാൻ തിരക്കിയതായി പറയണം

കുറച്ചു നേരത്തിന്റെ സംസാരത്തിന് ശേഷം ഫോൺ കോൾ കട്ട് ചെയ്തു വേദ…
കുറേ നേരം ബാൽക്കണിയിൽ തന്നെ നിന്നു തന്റെ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും വിച്ചേട്ടന്റെയും കൂടെയുള്ള നിമിഷങ്ങൾ ഓർക്കവേ കണ്ണുകൾ നിറയാൻ തുടങ്ങി….ഇത് വരെയും അവരെ പിരിഞ്ഞു നിന്നിട്ടില്ലാ എന്തുകൊണ്ടോ അച്ഛന്റെ മുഖം മനസ്സിൽ തെളിയവേ ഏങ്ങലടികൾ ഉയർന്നു…അവർ പറയുന്നത് മാത്രമേ അനുസരിരിച്ചിട്ടുള്ളൂ,, ഈ കല്യാണം വരെ അങ്ങനെ തന്നെയായിരുന്നില്ലേ പിന്നെ എന്തു കൊണ്ടാ ശിവേട്ടനോട് മാത്രം ഇങ്ങനെ,,, തെറ്റുകൾ ക്ഷമിക്കാൻ പറ്റാത്ത മനുഷ്യരുണ്ടോ,,, ഒന്നോർത്താൽ ഞാൻ അന്ന് വഴിയിൽ വെച്ചു അത്രേം ആക്ഷേഭിച്ചത് കൊണ്ടല്ലേ ശിവേട്ടന് എന്നോടിത്ര ദേഷ്യം,,തെറ്റു എന്റെ ഭാഗത്തും ഇല്ലേ! പിന്നെ അയാളോട് മാത്രമെന്താ ഇത്രയും ദേഷ്യം…ആ ഇത് കൊള്ളാം ഞാൻ എന്തിനാ ഇതൊക്കെ കാട് കേറി ചിന്തിക്കുന്നെ,,ശിവയെ കുറിച്ചു ഓർത്തപ്പോൾ വേദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനംപിടിച്ചു…തിരിച്ചു റൂമിൽ
ചെന്നപ്പോഴാ കണ്ടത് ബെഡിൽ കിടന്നു ഉറങ്ങുന്ന ശിവയെ….

ഓ എന്റെ കിടപ്പാടം പോയി….കിടന്നുറങ്ങുന്നത് കണ്ടില്ലേ,,ഞാൻ ഇവിടൊണ്ടെന്നു പോലും ഓർത്തില്ലാ തനി കാട്ടാളൻ….ഇതെന്തുവാ ഇങ്ങനെ കിടക്കുന്നത് തല അമേരിക്കയിലും കാലു പാക്കിസ്ഥാനിലും അതു കണ്ടു വേദയ്ക് നന്നായി ചിരി വരുന്നുണ്ടായിരുന്നു..

കുറച്ചു നേരത്തിനു ശേഷം വേദ ദിവാൻ കോട്ടിൽ പോയി കിടന്നു…പെട്ടന്ന് തന്നെ അവൾ ഉറങ്ങിപ്പോയി..

രാത്രിയിൽ ശിവ ചുമയ്ക്കുന്നത് കേട്ടാണ് വേദ എഴുന്നേൽക്കുന്നത്,,പെട്ടെന്നു തന്നെ അവന്റെ അടുത്തേയ്ക്ക് നടന്നു….അവന്റെ നെറ്റിയില്ലും കഴുത്തിലും കൈ വെച്ചു നോക്കിയപ്പോഴാ നന്നായി തണുത്താണ് ഇരിക്കുന്നത്….ഡിസംബർ മാസമല്ലേ തണുപ്പ് വീഴുന്ന രാത്രിയിൽ ഈ കാട്ട്പോത്തു മാത്രമേ പുതപ്പ് പുത്തയ്ക്കാതെ ഉറങ്ങൂ…തലയൊന്നു കുടഞ്ഞു ആ പുതപ്പെടുത്തു ശിവയെ പുതപ്പിച്ചു,,,കണ്ണിലേയ്ക്ക് വീണു കിടക്കുന്ന നീളൻ മുടികൾ ഉറക്കത്തിലും അവനു അസ്വസ്ഥമായി തോന്നിയത് കൊണ്ട് വേദ ആ മുടിയിഴകൾ പിന്നിലേയ്ക്ക് ഒതുക്കി വെച്ച്,,,പെട്ടെന്ന് തന്നെ ശിവ അവളുടെ കൈയിൽ എടുത്ത് കവിളിലേയ്ക്ക് ചേർത്തു വെച്ചു കിടന്നു…

ആ ഇത് കൊള്ളാല്ലോ…ഉറക്കത്തിൽ എന്തൊരു പാവം,,എഴുന്നേറ്റു കഴിഞ്ഞാലോ അസുരന്റെ സ്വഭാവവും,,

എന്നാൽ ഉറക്കത്തിലും ശിവ വേദ പറയുന്നത് അറിയുന്നുണ്ടെന്നു അറിയാതെ അവൾ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു……

ആ ശിവരുദ്രാക്ഷ് അവനും അവന്റെ ആ കമ്പനിയുമാ എന്റെ ലക്ഷ്യം,,4വർഷം ഞാൻ നെയ്തു കൂട്ടിയ സ്വപ്നമാ അവൻ ഒറ്റ നിമിഷത്തിൽ തകർത്തു കളഞ്ഞത്,,, ബിയർ ബോട്ടിൽ അവസാനത്തെ സിപ്പ് കുടിച്ചു കൊണ്ട് രോക്ഷത്തോടെ ആന്റണി പറഞ്ഞു,,,
അവനും അവന്റെ കൂട്ടുകാരും കാരണമാ 6 മാസം ഞാൻ ജയിലിൽ കിടന്നത്,,,അവനെയും അവന്റെ കുടുംബത്തെയും ഒന്നോടെ നശിപ്പിക്കും ഞാൻ…..പ്രതികാരത്തിന്റെ ആഗ്നി അവന്റെ കണ്ണുകളിൽ നിറഞ്ഞു…..
ശിവരുദ്രാക്ഷിന്റെ കല്യാണം കഴിഞ്ഞെന്നൊക്കെ കേട്ടു…ആന്റണിയുടെ കൂടെയുള്ള ഒരുവൻ പറഞ്ഞു,,,,
അവനെയും അവന്റെ കുടുംബത്തെയും നരകിപ്പിക്കും ഞാൻ….

രാവിലെ ആദ്യം ഉണർന്നത് വേദ ആണ്,,എഴുനേൽക്കാൻ നോക്കിയതും നെഞ്ചിൽ എന്തോ ഭാരം തോന്നിയതും നോക്കിയപ്പോൾ ശിവ കിടന്നു ഉറങ്ങുന്നു,,,അപ്പോഴാണ് വേദയ്ക്ക് മനസ്സിലായത് ഇന്നലെ അവന്റെയടുത്തു തന്നെ ഉറങ്ങിപ്പോയിരുന്നു എന്നു…അവനെ മാറ്റി കിടത്തി എഴുന്നേൽക്കാൻ ശ്രമിച്ചതും ഉടനെ തന്നെ അവൻ അവളുടെ അരയിലൂടെ ചുട്ടിപ്പിടിച്ചു കിടന്നു…….ഇനി ഇങ്ങേരു ഉറക്കം അഭിനയിച്ചു കിടക്കുവാണോ!!!ഇങ്ങേരുടെ കാര്യമായത് കൊണ്ട് ഒന്നും പറയാൻ പറ്റില്ലാ ശിവയെ സംശയത്തോടെ നോക്കി അവൾ മനസിൽ ഓർത്തു……
 ഇത്രയൊക്കെ പറഞ്ഞയാൾക്ക് ഇനി എന്നെ എന്തും ചെയ്യാൻ പറ്റും എന്ന് എനിക്ക് നന്നായി ബോധ്യപ്പെട്ടു.... അങ്ങനെ അല്ലായിരുന്നെങ്കിൽ ഇവർ എന്നോട് ഇങ്ങനെ പെരുമാറില്ലായിരുന്നു.......

(തുടരും…….)

 കഥ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കു....

Post a Comment